Connect with us

Hi, what are you looking for?

KERALA NEWS

ഒത്തുകളി ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്താൻ തയാറാകണം: വി മുരളീധരൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിൽ ഒത്തുകളിയുണ്ടെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്താൻ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സർവകലാശാലകളിലെ ബന്ധുനിയമനം, അഴിമതി, ക്രമക്കേട് എന്നിവ പ്രതിപക്ഷം ഏറ്റെടുക്കേണ്ട വിഷയങ്ങളാണ്. പ്രതിപക്ഷത്തിന്‍റെ പരാജയം മൂലമാണ് ഗവർണർക്ക് അഴിമതിക്കെതിരെ രംഗത്തുവരേണ്ടി വരുന്നത്. ഇത് കോൺഗ്രസിന്‍റെ പരാജയമാണെന്ന് തിരിച്ചറിയാത്തവർ ബുദ്ധിഭ്രമം ബാധിച്ചവരാണെന്നും മുരളീധരൻ ആരോപിച്ചു.

കഴിഞ്ഞ ദിവസം രാജ്ഭവന് മുന്നിൽ നടന്ന എൽഡിഎഫ് സമരത്തെ ജനം തമാശയായാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരിഹസിച്ചിരുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഒരുമിച്ചാണ് തകർത്തത്. യു.ജി.സി നിയമം ലംഘിച്ച് ഒമ്പത് വി.സിമാരെയും ഒരുമിച്ച് കൂടിയാലോചിച്ചാണ് നിയമിച്ചത്. ഇപ്പോൾ ഒരു പ്രതി മറ്റൊരു പ്രതിക്കെതിരെ പ്രതിഷേധിക്കുകയാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയുടെ തകർച്ചയുടെ ഉത്തരവാദിത്തത്തിൽ നിന്ന് കൈകഴുകാനുള്ള നാടകമാണ് രാജ്ഭവനിലേക്കുള്ള സമരം. തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം, വിലക്കയറ്റം എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത് സംഘടിപ്പിച്ചതെന്നും സതീശൻ പറഞ്ഞിരുന്നു.

You May Also Like

KERALA NEWS

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. പുലര്‍ച്ചെ നാലുമണിയോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 9.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.ദുര്‍ഗ്ഗാദേവിക്ക് പൊങ്കാല നൈവേദ്യം സമര്‍പ്പിക്കാന്‍ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവില്‍ എത്തുക. അരിയും...

KERALA NEWS

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഏറെ ജനപ്രീതി നേടിയ ‘കാക്ക’ എന്ന ഷോര്‍ട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടിയാണ്. പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ...

KERALA NEWS

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള...

KERALA NEWS

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗലൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത്...