Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാന സ്കൂൾ കലോൽസവം ജനുവരി 3 മുതൽ; കോഴിക്കോട് വേദിയാവും

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോൽസവത്തിന് കോഴിക്കോട് വേദിയാകും. സംസ്ഥാന സ്കൂൾ കലോൽസവം ജനുവരി 3 മുതൽ 7 വരെയാണ് കോഴിക്കോട് നഗരത്തിൽ നടക്കുക. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനമായിരിക്കും മേളയുടെ പ്രധാന വേദി. ആകെ 25 വേദികളിലായാണ് പരിപാടികൾ നടക്കുക. കലോൽസവത്തിന്‍റെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണം ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്നു.

സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നായി 14,000ത്തോളം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തുന്നത്. അധ്യാപകരും രക്ഷിതാക്കളും ഇവരെ അനുഗമിക്കും. സാധാരണയായി ഒരാഴ്ച വരെ നീണ്ടുനിൽക്കുന്ന കലോൽസവം ഇത്തവണ അഞ്ച് ദിവസം കൊണ്ട് പൂർത്തിയാകും. വേദികളുടെ എണ്ണം വർദ്ധിപ്പിക്കുകയും ദിവസങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്തപ്പോൾ ഇത് യാഥാർത്ഥ്യമായി.

കലോൽസവ വിജയികൾക്കുള്ള സമ്മാനത്തുക അടുത്ത വർഷം മുതൽ വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇന്ന് കോഴിക്കോട്ടെത്തിയ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...