Tuesday, October 3, 2023

മലപ്പുറത്ത് തോണി മറിഞ്ഞ് രണ്ട് പേർ മരിച്ചു; രണ്ട് പേരെ കാണാതായി

മലപ്പുറം: മലപ്പുറം പുറത്തൂരിൽ തോണി മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. ഭാരതപ്പുഴയിൽ കക്ക വാരാൻ പോയ സംഘത്തിന്റെ തോണി മറിഞ്ഞാണ് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരിച്ചത്. കാണാതായ രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.

കക്ക വാരാൻ പോയ ആറംഗ സംഘത്തിന്റെ തോണി മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ പ്രദേശവാസികളായ ഈന്തുകാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ(60), വിളക്കത്ര വളപ്പിൽ മുഹമ്മദിന്റെ ഭാര്യ സൈനബ(54) എന്നിവരാണ് മരിച്ചത്.

Vismaya News Live Tv

Latest Articles