Connect with us

Hi, what are you looking for?

LOCAL NEWS

വെട്ടുകാട് ക്രിസ്തുരാജ തിരുനാൾ ഇന്ന് സമാപിക്കും

തിരുവനന്തപുരം: വെട്ടുകാട് ക്രിസ്തുരാജ തിരുനാൾ ഇന്ന് സമാപിക്കും. വൈകിട്ട് 5.30ന് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാൻ ഡോ.തോമസ്.ജെ.നെറ്റോയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടിയാവും സമാപനം. രാവിലെ 5 മുതൽ തുടർച്ചയായി ദിവ്യബലികൾ അർപ്പിക്കപ്പെടും. 11.30ന് തീർത്ഥാടകർക്കായി വെട്ടുകാട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ സ്‌നേഹവിരുന്ന് നൽകും. രാത്രി 10ന് തിരുവനന്തപുരം സൗപർണിക തിയേറ്റേഴ്‌സ് ‘ഇതിഹാസം’ എന്ന സാമൂഹിക നാടകം അവതരിപ്പിക്കും. ഇന്നലെ നടന്ന ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിൽ ഭക്തസഹസ്രങ്ങൾ പങ്കെടുത്തു.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...