Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; തിരുവനന്തപുരത്ത് നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് രണ്ട് സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്‌റൈന്‍, തിരുവനന്തപുരം ദമ്മാം എന്നീ സര്‍വീസുകളാണ് ആരംഭിക്കുന്നത്. തിരുവനന്തപുരം-ബഹ്‌റൈന്‍ സര്‍വീസ് നവംബര്‍ 30 മുതലും തിരുവനന്തപുരം-ദമ്മാം സര്‍വീസ് ഡിസംബര്‍ ഒന്ന് മുതലും ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 5.35ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 8.25ന് ദമ്മാമിലെത്തും. തിരികെ ദമ്മാമില്‍ നിന്ന് പ്രാദേശിക സമയം രാത്രി 9.25ന് പുറപ്പെട്ട് പുലര്‍ച്ചെ 5.05ന് തിരുവനന്തപുരത്ത് എത്തും. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737-800 വിമാനങ്ങളാണ് സര്‍വീസിന് ഉപയോഗികകുക. രണ്ട് സര്‍വീസുകള്‍ക്കുമുള്ള ബുക്കിങ് ആരംഭിച്ചു. തിരുവനന്തപുരം-ദമ്മാം സെക്ടറില്‍ ആദ്യ സര്‍വീസാണിത്. തിരുവനന്തപുരം-ബഹ്‌റൈന്‍ സര്‍വീസ് ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് 5.35ന് പുറപ്പെട്ട് പ്രാദേശിക സമയം 8.05ന് എത്തിച്ചേരും. തിരികെ ബഹ്‌റൈനില്‍ നിന്ന് പ്രാദേശിക സമയം രാത്രി 9.05ന് പുറപ്പെട്ട് പുലര്‍ച്ചെ 4.25ന് തിരുവനന്തപുരത്ത് എത്തും

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...