Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ശശി തരൂർ വിഷയത്തില്‍ പരസ്യ പ്രസ്താവനകൾ വിലക്കി കെപിസിസി

തിരുവനന്തപുരം: ശശി തരൂർ വിഷയത്തിൽ പരസ്യപ്രസ്താവനകൾക്ക് വിലക്കേർപ്പെടുത്തി കെ.പി.സി.സി. കോൺഗ്രസ് പാർട്ടിയുടെ സുസ്ഥിരതയെയും ഐക്യത്തെയും ബാധിക്കുന്ന ഒരു പ്രതികരണവും ഉണ്ടാകരുത് എന്നാണ് കെ.പി.സി.സി നിർദേശം നൽകിയത്. കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ തരൂരിന് അവകാശമുണ്ട്. പാർട്ടി പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞു എന്ന പ്രചാരണം ശരിയല്ലെന്ന് കെ.പി.സി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

പാർട്ടിയുടെ ഐക്യത്തെയും സുസ്ഥിരതയെയും ബാധിക്കുന്ന പരസ്യ പ്രതികരണങ്ങളോ പ്രവർത്തനങ്ങളോ പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. പരസ്യപ്രതികരണം പാർട്ടിക്ക് ഒട്ടും നല്ലതല്ല. ശശി തരൂർ വിഷയവുമായി ബന്ധപ്പെട്ട് പൊതുരംഗത്ത് കോൺഗ്രസിനെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് നേതാക്കൾ വിട്ടുനിൽക്കണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

ഇടത് സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ പോരാട്ടത്തിൽ പാർട്ടിയും അനുബന്ധ സംഘടനകളും മുൻപന്തിയിലാണ്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ കെ.പി.സി.സി ഗൗരവത്തോടെയാണ് കാണുന്നതെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അക്ഷീണം പ്രയത്നിക്കുന്ന നേതാക്കൾ മോശക്കാരാണെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന് പിന്നിലെ ദുരുദ്ദേശ്യങ്ങൾ ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...