Tuesday, October 3, 2023

‘മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേ’; വാജ്‌പേയിയാകാൻ പങ്കജ് ത്രിപാഠി

മുംബൈ: ‘മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേ’ എന്ന ചിത്രത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ അവതരിപ്പിക്കാൻ നടൻ പങ്കജ് ത്രിപാഠി.

മാധ്യമപ്രവർത്തകനായ ഉല്ലേഖ് എൻ പിയുടെ ‘ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷൻ ആൻഡ് പാരഡോക്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. രവി ജാദവ് ആണ് സംവിധായകൻ. ഉത്കർഷ് നൈതാനിയുടേതാണ് തിരക്കഥ.

മനുഷ്യത്വമുള്ള ഒരു രാഷ്ട്രീയക്കാരനെ സ്ക്രീനിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് പങ്കജ് ത്രിപാഠി പറഞ്ഞു. ഒരു രാഷ്ട്രീയക്കാരൻ എന്നതിലുപരി എഴുത്തുകാരനും കവിയുമായിരുന്നു വാജ്പേയിയെന്നും അദ്ദേഹം പറഞ്ഞു. ചിത്രം 2023 ക്രിസ്മസിന് റിലീസ് ചെയ്യും.

Vismaya News Live Tv

Latest Articles