Sunday, September 24, 2023

വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാളിന് സമാപനം

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ ഭക്തിസാന്ദ്രമായി സമാപിച്ചു. ദേവാലയത്തിന് മുൻവശം പ്രത്യേകം അലങ്കരിച്ച വേദിയിൽ നടന്ന ദിവ്യബലിയിൽ തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ നെറ്റോ മുഖ്യകാർമ്മീകത്വം വഹിച്ചു. യേശുക്രിസ്തു രാജാക്കന്മാരുടെ രാജാവാണെന്ന് കൂടുതൽ വിശ്വാസികൾ അംഗീകരിക്കുകയും യേശുവിന്റെ വചനങ്ങൾ ജീവിതത്തിൽ സ്വാംശീകരിക്കാൻ തയ്യാറാകുകയും ചെയ്യുന്ന കാലഘട്ടമാണിതെന്ന് ആർച്ച് ബിഷപ്പ് തന്റെ പ്രസംഗത്തിൽ പറഞ്ഞു. മനുഷ്യ നന്മയ്ക്കായി ജീവിതം ഹോമിച്ച ക്രിസ്തുനാഥന്റെ സഹനവും ജീവിത ദർശനങ്ങളും അനുകരിക്കാൻ ക്രിസ്തുരാജത്വ തിരുനാൾ ആചരണം നമുക്ക് മാർഗനിർദ്ദേശമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പൊന്തിഫിക്കൽ ദിവ്യബലിക്കുശേഷം നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ആർച്ച് ബിഷപ്പ് നേതൃത്വം നൽകി.

Related Articles

Latest Articles