Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ചിറയിന്‍കീഴ് താലൂക്കിലെ 124 പേര്‍ക്കുള്ള പട്ടയം കൈമാറി

ചിറയിന്‍കീഴ്:സ്വന്തമായി ഭൂമിയെന്ന ചിരകാല സ്വപ്നം സാക്ഷാത്കരിച്ച് ചിറയിന്‍കീഴ് താലൂക്കിലെ 124 കുടുംബങ്ങള്‍. താലൂക്ക് പട്ടയമേളയും താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ്, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ 124 പട്ടയങ്ങളും മന്ത്രി ചടങ്ങില്‍ വിതരണം ചെയ്തു.ഡിജിറ്റല്‍ റീസര്‍വ്വേ നടപടികള്‍ നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 54,535 പട്ടയങ്ങളാണ് ഭൂരഹിതര്‍ക്ക് വിതരണം ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ താലൂക്ക് എമര്‍ജന്‍സി സെന്ററില്‍ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ഒ. എസ് അംബിക എം. എല്‍. എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി. ശശി എം.എല്‍.എ, ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്. കുമാരി, ചിറയിന്‍കീഴ് ബ്ലോക്ക് പ്രസിഡന്റ് ജയശ്രീ പി. സി, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, തഹസില്‍ദാര്‍ ടി.വേണു തുടങ്ങിയവരും പങ്കെടുത്തു .

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...