ദില്ലി: ഇന്ത്യയിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് എയര്‍ സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ ഒഴിവാക്കി. കൊവിഡ് വാക്‌സിനേഷനുള്ള സെല്‍ഫ് ഡിക്ലറേഷന്‍ ഫോം ആണ് വിദേശത്ത് നിന്ന് വരുന്നവര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നത്.കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് എയര്‍ സുവിധ. തീരുമാനം ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതും വാക്‌സിനേഷന്‍ വര്‍ധിച്ചതും കണക്കിലെടുത്താണ് ഇനി മുതല്‍ എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചത്.
