പഠനസംബന്ധമായി അമ്മ വഴക്ക് പറഞ്ഞതിൽ മനംതൊന്ത് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. സംഭവം വർക്കല വിളഭാഗം പ്ലാവഴികം ഉടയാൻ കുഴിയിൽ ഉല്ലാസിന്റെയും, നിമ്മിയുടെയും മൂത്ത മകൾ ഭാഗ്യനന്ദ പതിനഞ്ചാണ് വീടിന്റെ കിടപ്പുമുറിയിൽ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം പഠിക്കാത്തതിന്റെ പേരിൽ അമ്മ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ തിങ്കളാഴ്ച സ്കൂളിൽ പോകാൻ നേരം ഉച്ച ഭക്ഷണം കൊണ്ടുപോകാൻ ഭാഗ്യനന്ദ കൂട്ടാക്കിയില്ല. ഉച്ച ഭക്ഷണം കൊണ്ടുപോകാതെ സ്കൂളിൽ പോകണ്ട എന്ന് അമ്മ അറിയിച്ചു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതാണ് പ്രാഥമിക വിവരം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോട് കൂടിയാണ് സംഭവം. വർക്കല ഗവൺമെൻറ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ
ഭാഗ്യനന്ദ ഇളയ കുട്ടിയെ സ്കൂൾ ബസ്സിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ നിമ്മി പോയ സമയം കൊണ്ടാണ് ഭാഗ്യം ആത്മഹത്യ ചെയ്തതായി കരുതുന്നത്. സംഭവം നടക്കുമ്പോൾ വീടിന്റെ വാതിലുകളെല്ലാം തുറന്നു കിടന്നതായി അറിയാൻ കഴിയുന്നു. വിദേശത്തുള്ള പിതാവ് ഉല്ലാസ് വ്യാഴാഴ്ച എത്തിയശേഷം ആയിരിക്കും സംസ്കാരം നടക്കുക. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. വിസ്മയ ന്യൂസ് വർക്കല