Saturday, September 30, 2023

വിശേഷദിവസങ്ങളിൽ ആശംസകൾ ഇനി അച്ചടിച്ച് അയയ്‌ക്കേണ്ട; വിലക്കി ഉത്തരവ്

തിരുവനന്തപുരം: വിശേഷ ദിവസങ്ങളിൽ സർക്കാർ ചെലവിൽ ആശംസകൾ അച്ചടിക്കുന്നതിന് പൊതുഭരണ വകുപ്പ് വിലക്കേര്‍പ്പെടുത്തി. വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള രീതികൾ നിലവിലുള്ളപ്പോൾ അച്ചടിച്ച് ആശംസകൾ അയയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഇറക്കിയ ഉത്തരവിൽ പറയുന്നു.

സർക്കാർ പ്രതിനിധികളും സ്ഥാപനങ്ങളും ആശംസാ കാർഡുകൾ അച്ചടിച്ച് വിശേഷ ദിവസങ്ങളിൽ ഓഫീസ് വിഭാഗങ്ങൾ വഴി അയയ്ക്കുന്നത് തുടരുന്നതിനിടെയാണ് ഈ നീക്കം. ഇതുമൂലമുണ്ടായ സാമ്പത്തിക നഷ്ടവും പാരിസ്ഥിതിക നാശനഷ്ടങ്ങളും കണക്കിലെടുത്ത് കൊണ്ടാണ് സർക്കാർ ചെലവിൽ ആശംസാ കാർഡുകൾ അച്ചടിച്ച് നൽകരുതെന്ന് നിർദേശം നൽകിയിരിക്കുന്നത്. എന്‍ഐസി ഐഡി ഉള്ളവര്‍ക്ക് egreetings.gov.in എന്ന പോര്‍ട്ടല്‍ വഴി ആശംസാ സന്ദേശങ്ങള്‍ കൈമാറാമെന്നും എല്ലാ വകുപ്പ് മേധാവിമാര്‍ക്കും അയച്ച ഉത്തരവില്‍ പറയുന്നു.

Related Articles

Latest Articles