Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വീണ്ടും ‘കബാലി’; കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചു

ചാലക്കുടി: അതിരപ്പിള്ളി–മലയ്ക്കപ്പാറ റൂട്ടിൽ വീണ്ടും കബാലി കൊമ്പന്റെ ആക്രമണം. ഇന്നലെ രാത്രിയാണ് കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടായത്. കൊമ്പൻ കൊമ്പ് കൊണ്ട് ബസ് ഉയർത്തി നിർത്തി. രാത്രി എട്ട് മണിയോടെ ചാലക്കുടിയിൽ നിന്ന് മലയ്ക്കപ്പാറയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ആന പാഞ്ഞടുത്തത്.

അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിലാണ് സംഭവം നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ല, യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. രണ്ട് മണിക്കൂറിലധികം നേരം കൊമ്പൻ ആക്രമണം തുടർന്നു. രാത്രി എട്ട് മണിക്ക് മലയ്ക്കപ്പാറയിലെത്തേണ്ട ബസ് രാവിലെ 11 മണിയോടെയാണ് എത്തിയതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...