Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കെഎസ്ആര്‍ടിസിയുടെ ഗവി ടൂര്‍ പാക്കേജ്; ആദ്യ സർവീസ് ഡിസംബർ മുതൽ

പത്തനംതിട്ട: ഏറെ നാളത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കെ.എസ്.ആർ.ടി.സിയുടെ ഗവി ടൂർ പാക്കേജിന് വനംവകുപ്പ് പച്ചക്കൊടി കാട്ടി. തിരുവനന്തപുരത്തെ ചീഫ് ഓഫീസിൽ നിന്നാണ് അനുമതി നൽകിയത്. ടിക്കറ്റ് നിരക്ക്, താമസം, ഭക്ഷണം എന്നിവ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്ത ശേഷം ഡിസംബർ ആദ്യം മുതൽ സർവീസ് ആരംഭിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള തെക്കന്‍മേഖല, എറണാകുളം ഉള്‍പ്പെടെയുള്ള മധ്യമേഖല, കോഴിക്കോട് ഉള്‍പ്പെടെയുള്ള വടക്കന്‍മേഖല എന്നിങ്ങനെയുള്ള കെഎസ്ആർടിസിയുടെ 3 സോണുകളില്‍ നിന്നും ഇവിടേക്ക് ടൂര്‍ പാക്കേജ് ഉണ്ടാകും. ഒരു ദിവസം മൂന്ന് സർവീസുകളുണ്ടാകും. ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.

വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന സർവീസുകൾക്കായി വാഗമൺ, പരുന്തുംപാറ പ്രദേശങ്ങളെ ഗവിക്കൊപ്പം ഉൾപ്പെടുത്താനും ചർച്ചകൾ നടക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ താമസസൗകര്യങ്ങൾക്കായുള്ള പരിശോധനകൾ നടന്നുവരികയാണ്. അപേക്ഷ സമർപ്പിച്ച് ഒൻപത് മാസത്തിന് ശേഷമാണ് പാക്കേജിന് വനംവകുപ്പ് അംഗീകാരം നൽകിയത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...