Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

രാജകീയ യാത്രാനുഭവം; ‘ഗോള്‍ഡന്‍ ചാരിയറ്റ്’ ട്രെയിന്‍ കേരളത്തിലെത്തി

കൊച്ചി: ടൂറിസം രംഗത്തെ താരമായ ‘ഗോൾഡൻ ചാരിയറ്റ്’ എന്ന ആഢംബര ട്രെയിൻ കേരളത്തിലെത്തി. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ടൂറിസം പാക്കേജിന്‍റെ ഭാഗമായാണ് ആഡംബര ട്രെയിൻ വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. രാജകീയ സൗകര്യങ്ങളുള്ള ട്രെയിനിൽ ആഡംബര ഹോട്ടലിൽ താമസിക്കുന്ന അനുഭവം ലഭിക്കും.

രണ്ട് റെസ്റ്റോറന്‍റുകൾ, വ്യായാമ സൗകര്യങ്ങൾ, ആയുർവേദ സ്പാ, ബാറുകൾ എന്നിവയുണ്ട്. ഇന്ത്യൻ, വിദേശ വിഭവങ്ങൾ റെസ്റ്റോറന്‍റിൽ വിളമ്പും. പുറത്തെ കാഴ്ച ആസ്വദിക്കാൻ ട്രെയിനിനുള്ളിൽ വലിയ ഗ്ലാസ് ജാലകങ്ങളും ഉണ്ട്. 43 പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ക്യാബിനുകളുണ്ട്. ഭിന്നശേഷിക്കാർക്കായി ഒരു പ്രത്യേക ക്യാബിനും ഉണ്ട്.

വിനോദ സൗകര്യങ്ങളും ട്രെയിനിലുണ്ട്. ജുവൽസ് ഓഫ് സൗത്ത് എന്ന പാക്കേജിലാണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആറ് രാത്രിയും ഏഴ് പകലുമാണ് ഇപ്പോഴത്തെ യാത്ര. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, കുമരകം മേഖലകളിൽ പോകാൻ വിനോദ സഞ്ചാരികൾക്കായി ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് 20 സഞ്ചാരികളുമായി ട്രെയിൻ കൊച്ചിയിലെത്തിയത്. ട്രെയിൻ വെള്ളിയാഴ്ച ചേർത്തലയിലേക്ക് പുറപ്പെടും.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...