Tuesday, October 3, 2023

വാഹനത്തിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചു; വിജയ്ക്ക് പിഴയിട്ട് ട്രാഫിക് പൊലീസ്

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്ക്ക് ചെന്നൈ സിറ്റി ട്രാഫിക് പൊലീസ് പിഴ ചുമത്തി. ടിന്‍റഡ് ഗ്ലാസ് ഉപയോഗിച്ച് വാഹനമോടിച്ചതിനാണ് താരത്തിന് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ ചുമത്തിയത്.

ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലെ വിജയ് മക്കൾ ഇയക്കം ഓഫീസിൽ ഞായറാഴ്ച ആരാധകരെ കാണാൻ പോയ താരത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ഉപയോഗിച്ച കാറിൽ സൺ കൺട്രോൾ ടിന്റഡ് ഗ്ലാസ് ഉണ്ടെന്നും അത് കാറുകളിൽ ഉപയോഗിക്കാൻ പാടില്ലെന്നും ചൂണ്ടിക്കാണിച്ച് ഒരാൾ രംഗത്തെത്തിയത്.

ലംഘനം ചൂണ്ടിക്കാട്ടി അദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്യുകയും ഗ്രേറ്റർ ചെന്നൈ ട്രാഫിക് പൊലീസിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ് പിഴ ചുമത്തുകയും ടിന്റഡ് ഗ്ലാസ് നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു.

Vismaya News Live Tv

Latest Articles