Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘ഗോൾഡി’ന് ലഭിക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി അൽഫോൺസ് പുത്രൻ

‘ഗോൾഡി’ന് ലഭിക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. നെഗറ്റീവ് റിവ്യൂകൾ എഴുതുന്നവർക്ക് നന്ദി. എല്ലാവരും അവയെല്ലാം വായിക്കണം, എന്നോടും സിനിമയോടും കുശുമ്പും പുച്ഛവുമാണ് അതില്‍ ഏറെയെന്നും അൽഫോൺസ് പുത്രൻ കുറിച്ചു. ഗോള്‍ഡ് പ്രേമത്തിന്റെ രണ്ടാം ഭാഗമല്ലെന്നും താൻ മുമ്പൊരിക്കലും ഗോൾഡ് എടുത്ത് പരിചയമില്ലെന്നും ഇതാദ്യമായാണ് ഗോൾഡ് എടുക്കുന്നതെന്നും അൽഫോൺസ് പുത്രൻ എഴുതി.

“ഗോള്‍ഡിനെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. എന്നെക്കുറിച്ചും എന്‍റെ സിനിമയെക്കുറിച്ചും കൊറേ കുശുമ്പും പുച്ഛവും, തേപ്പും എല്ലാം കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന സന്തോഷം. നെഗറ്റീവ് റിവ്യൂകൾ എഴുതുന്നവർക്ക് എന്‍റെ പ്രത്യേക നന്ദി. ചായ നല്ലതല്ലെന്ന് പെട്ടെന്ന് പറയാം!”

“കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു..” എന്നെല്ലാം പറഞ്ഞാൽ അത് ചായ ഉണ്ടാക്കുന്ന വ്യക്തിക്ക് അടുത്ത ചായ ഉണ്ടാക്കുമ്പോൾ ഉപയോഗപ്രദമാകുമെന്നും അൽഫോൺസ് കുറിച്ചു

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...