Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഗോൾഡൻ ഗ്ലോബ് അവാർഡിൽ ആര്‍ആര്‍ആര്‍; നേടിയത് 2 നാമനിർദ്ദേശങ്ങൾ

ലോസ് ഏഞ്ചൽസ്: എസ്.എസ്. രാജമൗലിയുടെ ആർ.ആർ.ആർ ഗോൾഡൻ ഗ്ലോബ് അവാര്‍ഡില്‍ രണ്ട് നാമനിർദ്ദേശങ്ങൾ നേടി. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം, മികച്ച ഒറിജിനൽ ഗാനത്തിനുള്ളത് (നാട്ടു നാട്ടു..) എന്നിവയ്ക്കാണ് ആർആർആർ നോമിനേഷനുകൾ നേടിയത്. ഇന്ത്യയിൽ നിന്നുള്ള മറ്റ് എൻട്രികളുടെ പട്ടികയിൽ അവസാന അഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രമാണ് ആർആർആർ.

ചെല്ലോ ഷോ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാണ്. ആർആർആർ വിവിധ വിഭാഗങ്ങളിൽ ഓസ്കാറിൽ സ്വതന്ത്രമായി അപേക്ഷിച്ചിട്ടുണ്ട്. ഓൾ ക്വയറ്റ് ഓൺ ദി വെസ്റ്റേൺ ഫ്രണ്ട് (ജർമ്മനി), അർജന്‍റീന 1985 (അർജന്‍റീന), ക്ലോസ് (ബെൽജിയം), ഡിസിഷൻ ടു ലീവ് (ദക്ഷിണ കൊറിയ) എന്നിവയാണ് ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള മറ്റ് നോമിനേഷനുകൾ.

ഗോൾഡൻ ഗ്ലോബ്സ് അവാർഡ് ദാന ചടങ്ങ് ജനുവരി 10ന് (ഇന്ത്യൻ സമയം ജനുവരി 11ന് അതിരാവിലെ) ലോസ് ഏഞ്ചൽസിൽ നടക്കും. ഹാസ്യനടൻ ജെറോഡ് കാർമൈക്കൽ ആണ് പരിപാടിയുടെ അവതാരകൻ.  എസ് എസ് രാജമൗലിയും സംഘവും ഇത്തവണയും ഓസ്കാർ നോമിനേഷനുകൾ പ്രതീക്ഷിക്കുന്നു. ഇതിന് മുന്നോടിയായാണ് ഗോൾഡൻ ഗ്ലോബ് അവാർഡ് നാമനിർദ്ദേശം ലഭിക്കുന്നത്. 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...