Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മെഡിക്കൽ പ്രവേശനം; മോപ് അപ്പ് അലോട്മെന്റിന് വിലക്കേർപ്പെടുത്തിയതിനെതിരെ വിദ്യാർത്ഥികൾ കോടതിയിലേക്ക്

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മോപ്-അപ്പ് അലോട്ട്മെന്‍റിൽ നിലവിൽ പ്രവേശനം നേടിയവർക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുന്നു. അഖിലേന്ത്യാ ക്വാട്ടയിലൂടെ കേരളത്തിന് പുറത്തുള്ള കോളേജുകളിലും, സ്വാശ്രയ മെഡിക്കൽ കോളേജുകളിലുമുൾപ്പെടെ പ്രവേശനം നേടിയ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്.

മോപ്-അപ്പിന് ഓപ്ഷൻ നൽകിയ 7412 വിദ്യാർത്ഥികളെ അയോഗ്യരാക്കിയതായി പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചിരുന്നു. അവരുടെ ലിസ്റ്റും കമ്മീഷണർ പ്രസിദ്ധീകരിച്ചു. ഇവരിൽ നീറ്റ് റാങ്ക് 47 മുതലുള്ള കുട്ടികളും ഉൾപ്പെടുന്നു. 1000 ത്തിൽ താഴെ റാങ്ക് നേടിയ 49 വിദ്യാർത്ഥികളുമുണ്ട്.

അഖിലേന്ത്യാ കൗൺസിലിംഗിന്‍റെയും സംസ്ഥാന കൗൺസിലിംഗിന്‍റെയും രണ്ടാം ഘട്ടം വരെ പ്രവേശനം നേടിയ വിദ്യാർത്ഥികളെ മോപ്-അപ്പ് അലോട്ട്മെന്‍റിനായി പരിഗണിക്കേണ്ടതില്ലെന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ തീരുമാനം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...