Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പൂര്‍വ്വവിദ്യാര്‍ഥി സംഗമത്തിനിടെ സ്‌കൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍

വടക്കാഞ്ചേരി: വരവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൂർവവിദ്യാർഥി സംഗമത്തിനിടെ പുറത്തു നിന്നെത്തിയവർ വടിവാളുവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബൈക്കിലെത്തിയ വരവൂർ വളവ് സ്വദേശികളായ മുണ്ടനാട്ട് പ്രമിത് (27), പുളിഞ്ചോട് അഭിലാഷ് (28) എന്നിവരാണ് ആക്രമണം നടത്തിയത്.

2003 ബാച്ചിൻ്റെ പൂർവവിദ്യാർഥി സംഗമമായിരുന്നു. പരുപാടിയിൽ പങ്കെടുത്ത തളി കുണ്ടുപറമ്പിൽ ഹഖീമിനെയാണ് രണ്ടംഗ സംഘം ലക്ഷ്യമിട്ടത്. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ഫുട്ബോൾ മത്സരമാണ് ഇരുവരും തമ്മിലുള്ള ശത്രുതയ്ക്ക് കാരണമെന്ന് പറയപ്പെടുന്നു.

ഹഖീമിന്‍റെ സുഹൃത്തുക്കൾ ആദ്യം വന്ന് ഇവരെ തിരിച്ചയച്ചെങ്കിലും യോഗം കഴിഞ്ഞ് സ്വന്തം വാഹനത്തിൽ മടങ്ങുന്നതിനിടെ ഹക്കീമിനു നേരെ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. ഹക്കീമിന്‍റെ വാഹനവും അക്രമികളുടെ വാഹനവും നിയന്ത്രണം വിട്ട് പിലാക്കാട് ഭാഗത്ത് അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരും വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി പൊലീസ് പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...