Connect with us

Hi, what are you looking for?

ENTERTAINMENT

ക്രിട്ടിക്സ് ചോയ്സ് അവാർഡ്; ആർആർആറിന് രണ്ട് പുരസ്കാരങ്ങൾ കൂടി

ഹോളിവുഡ്: അന്താരാഷ്ട്ര തലത്തിൽ വീണ്ടും നേട്ടവുമായി ആർആർആർ. ക്രിട്ടിക്സ് ചോയ്സ് അവാർഡിൽ ആർആർആർ രണ്ട് അവാർഡുകൾ നേടി. ചിത്രം മികച്ച വിദേശ ഭാഷാ ചിത്രത്തിനും മികച്ച ഗാനത്തിനുമുള്ള പുരസ്കാരമാണ് നേടിയത്.

ക്രിട്ടിക്സ് ചോയ്സ് അവാർഡിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന്, അവാർഡിന്‍റെ 28-മത് പതിപ്പിൽ രണ്ട് അവാർഡുകൾ നേടിയ ആർആർആർ ടീമിനെ അഭിനന്ദിച്ച് ട്വീറ്റും വന്നിട്ടുണ്ട്. മികച്ച ഗാനത്തിനുള്ള പുരസ്കാരം നാട്ടു, നാട്ടു ഗാനത്തിനാണ് ലഭിച്ചത്. 

ഈ വിജയം തന്‍റെ അമ്മയ്ക്കും ഭാര്യയ്ക്കും സമർപ്പിക്കുന്നുവെന്ന് പുരസ്കാരം സ്വീകരിച്ച എസ് എസ് രാജമൗലി പറഞ്ഞു. സ്കൂൾ വിദ്യാഭ്യാസത്തേക്കാൾ കൂടുതൽ കഥാപുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ഭാവന വികസിപ്പിച്ചെടുത്തത് തന്റെ അമ്മയാണ്. തന്‍റെ സിനിമകളുടെ കോസ്റ്റ്യൂം ഡിസൈനർ മാത്രമല്ല, തന്‍റെ ജീവിതത്തിന്‍റെ ഡിസൈനർ കൂടിയാണ് ഭാര്യ രമയെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് രാജമൗലി പറഞ്ഞു. 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...