Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറങ്ങി. പൊതുസ്ഥലങ്ങളിലും ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കണം. ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധമാണ്. പൊതുചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കിയിട്ടുണ്ട്. കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ നിയന്ത്രണങ്ങൾ പരിഷ്കരിച്ചാണ് സംസ്ഥാനം ഇപ്പോൾ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

ആരോഗ്യവകുപ്പിന്‍റെ വിജ്ഞാപനത്തിൽ സാനിറ്റൈസർ നിർബന്ധമാക്കിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ ജാഗ്രത കൈവിടേണ്ട സമയമല്ല ഇതെന്ന് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

You May Also Like

KERALA NEWS

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. പുലര്‍ച്ചെ നാലുമണിയോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 9.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.ദുര്‍ഗ്ഗാദേവിക്ക് പൊങ്കാല നൈവേദ്യം സമര്‍പ്പിക്കാന്‍ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവില്‍ എത്തുക. അരിയും...

KERALA NEWS

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള...

KERALA NEWS

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗലൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത്...

KERALA NEWS

കൊല്ലത്ത് ആറ് വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ സ്വന്തം കാർ പുറത്തിറക്കാൻ കഴിയാത്ത ദുരവസ്ഥയിൽ മലപ്പുറം സ്വദേശി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിലെ വ്യാജ നമ്പർ മലപ്പുറം സ്വദേശിയുടെ...