Tuesday, October 3, 2023

നിക്ഷേപ തട്ടിപ്പ്: ജിബിജി നിധി ഉടമ വിനോദ് കുമാർ അറസ്റ്റിൽ

കാസര്‍കോട്: 400 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ കാസർകോട് ജിബിജി നിധി ഉടമ വിനോദ് കുമാർ, പെരിയ ഡയറക്ടർ ബോർഡ് അംഗം ഗംഗാധരൻ എന്നിവർ അറസ്റ്റിൽ. ബേഡകം പൊലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. വിനോദിനെതിരെ 18 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്പനിയിലെ മറ്റ് മൂന്ന് ജീവനക്കാരും പോലീസ് കസ്റ്റഡിയിലാണ്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവർക്ക് ജിബിജി ഫണ്ട് 10 മാസത്തേക്ക് 80,000 രൂപ പലിശ വാഗ്ദാനം ചെയ്തിരുന്നു.

2020 നവംബറിൽ ആരംഭിച്ച സ്ഥാപനം ആദ്യ ദിവസങ്ങളിൽ വാഗ്ദാനം ചെയ്ത പലിശ അടച്ചതിനാൽ കൂടുതൽ ആളുകളെ ആകർഷിച്ചു. മാസങ്ങളായി നിക്ഷേപിച്ച പലിശയോ തുകയോ തിരികെ കിട്ടാതായതോടെയാണ് പലരും പരാതിയുമായി രംഗത്തെത്തിയത്. കുറഞ്ഞത് 5,700 പേരെങ്കിലും തട്ടിപ്പിനിരയായെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Vismaya News Live Tv

Latest Articles