Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഫീഡർ സർവീസുകൾക്ക് തുടക്കം കുറിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഫീഡർ സർവീസുകൾക്ക് ആരംഭം. തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കിയ വിജയകരമായ സിറ്റി സർക്കുലർ സർവീസിനു അനുബന്ധമായാണ് സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ഫീഡർ സർവീസ് പേരൂർക്കടയിൽ ആരംഭിച്ചത്. കെ.എസ്.ആർ.ടി.സി ബസുകൾ വീട്ടുപടിക്കൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി നൂതന ഫീഡർ സർവീസുകൾ ആരംഭിച്ചതായും ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കി.

നഗരത്തിലെ ഇടുങ്ങിയ പ്രദേശങ്ങളിലും റെസിഡൻഷ്യൽ ഏരിയകളിലും താമസിക്കുന്നവർക്ക് കൃത്യമായ ഇടവേളകളിൽ കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കാൻ കഴിയാത്തതിനാൽ, സ്റ്റേജ് കാരേജ് സർവീസ് നടത്തുന്ന ബസുകളിലെ യാത്രക്കാരുടെ എണ്ണം കുറയുകയും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ ക്രമാതീതമായി വർദ്ധിക്കുകയും ചെയ്യുന്നു. കോവിഡിനു ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ഗതാഗതക്കുരുക്കും അപകടങ്ങളും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനു പരിഹാരമായാണ് കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ഫീഡർ സേവനങ്ങൾ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...