Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സിപിഎം നേതാവിനെ ചോദ്യം ചെയ്ത എസ്ഐക്ക് സ്ഥലം മാറ്റം; ഉത്തരവ് വിവാദമായപ്പോള്‍ മരവിപ്പിച്ചു

കായംകുളം: റോഡിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന്‍റെ ഇരുചക്ര വാഹനം തടഞ്ഞ എസ്.ഐയെ സ്ഥലം മാറ്റി. സംഭവം വിവാദമായതോടെ ഉത്തരവ് മരവിപ്പിച്ചു. ചേരാവള്ളി ലോക്കൽ കമ്മിറ്റി അംഗം അഷ്കർ നമ്പലശ്ശേരിയെ കായംകുളം സ്റ്റേഷനിലെ എസ്.ഐ ശ്രീകുമാർ തടഞ്ഞതിനെ തുടർന്നായിരുന്നു സ്ഥലം മാറ്റവും നടപടി മരവിപ്പിക്കലും.

ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്‍റെ കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കാൻ വെള്ളിയാഴ്ച വൈകിട്ട് മന്ത്രി വി.ശിവൻകുട്ടി എത്തുന്നതിന്
തൊട്ടുമുമ്പായിരുന്നു സംഭവം. രാവിലെ നഗരസഭയിൽ യു.ഡി.എഫ് കൗൺസിലർമാരുടെ ഉപരോധത്തിനിടെ സംഘർഷമുണ്ടായതിനാൽ മന്ത്രിയുടെ യോഗത്തിന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സ്കൂളിന് മുന്നിലെ റോഡിലും പോലീസ്ഗ താഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.

ഇതിനിടെ ഹെൽമറ്റ് ധരിക്കാതെയാണ് അഷ്കർ സ്കൂട്ടറിലെത്തിയത്. എന്നാൽ പോലീസ് ഇയാളെ അകത്തേക്ക് കടത്തി വിട്ടില്ല. തുടർന്ന് എസ്.ഐയും അഷ്കറും തമ്മിൽ വാക്കേറ്റമുണ്ടായി. ഹെൽമെറ്റ് ധരിക്കാത്തതിനും അഷ്കറിനെ പോലീസ് ചോദ്യം ചെയ്തു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...