Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തീർത്ഥാടകരെ വാച്ചർ തള്ളിയ സംഭവം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തീർത്ഥാടകരെ വാച്ചർ തള്ളിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തീർത്ഥാടകരെ തള്ളിവിടാൻ ആരാണ് അനുമതി നൽകിയതെന്ന് കോടതി ചോദിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നിരവധി മാർഗങ്ങളുണ്ട്. പോലീസുകാർ ഉൾപ്പെടെ നിരവധി പേർ അവിടെ ഭക്തരെ നിയന്ത്രിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. എന്നാൽ ഇത് മനഃപൂർവമായ സംഭവമല്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

ഈ നടപടിയെ എങ്ങനെ ന്യായീകരിക്കാനാകുമെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ദർശനത്തിനായി ഭക്തർ മണിക്കൂറുകളോളം ക്യൂ നിന്നു. ഇങ്ങനെയാണോ അവരോട് പെരുമാറേണ്ടതെന്ന് ചോദിച്ച കോടതി സംഭവത്തിന്‍റെ വീഡിയോ പരിശോധിച്ചു വരികയാണ്. കേസിൽ ദേവസ്വം വാച്ചറെ കക്ഷി ചേർക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 

അരുൺകുമാർ എന്ന ദേവസ്വം വാച്ചറാണ് തീർത്ഥാടകരെ തള്ളിയത്. തിരുവിതാംകൂർ ദേവസ്വം തിരുവനന്തപുരം ഗ്രൂപ്പിലെ ജീവനക്കാരനും ദേവസ്വം ജീവനക്കാരുടെ സംഘടനയായ എംപ്ലോയീസ് കോൺഫെഡറേഷൻ സി.ഐ.ടി.യുവിന്‍റെ സംസ്ഥാന നേതാവുമാണ് ഇയാൾ. സ്പെഷ്യൽ ഡ്യൂട്ടിക്കായാണ് അരുൺകുമാർ ശബരിമലയിൽ എത്തിയത്. 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...