Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വിഴിഞ്ഞം തുറമുഖം; കടൽക്ഷോഭത്തിനും തീരശോഷണത്തിനും കാരണമാകില്ലെന്ന് പഠന റിപ്പോർട്ട്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തിരുവനന്തപുരത്തിന്‍റെ തീരപ്രദേശങ്ങളായ വലിയതുറ, ശംഖുമുഖം എന്നിവിടങ്ങളിൽ കടൽക്ഷോഭത്തിനും തീരശോഷണത്തിനും കാരണമാകില്ലെന്ന് പഠന റിപ്പോർട്ട്.

ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നിർദേശപ്രകാരം ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തൽ. മുട്ടം-കോവളം സെഡിമെന്‍റൽ സെൽ പ്രദേശത്താണ് വിഴിഞ്ഞം തുറമുഖത്തിന്‍റെ നിർമ്മാണം നടക്കുന്നത്. ഇവിടെ എന്തെങ്കിലും പാരിസ്ഥിതിക ആഘാതം ഉണ്ടായാൽ അത് പുറത്തുള്ള പ്രദേശങ്ങളിലേക്ക് പടരില്ലെന്നും പഠനം പറയുന്നു.

തെക്കൻ തീരത്ത് മുമ്പെങ്ങുമില്ലാത്തവിധം വലിയ ചുഴലിക്കാറ്റുകളുടെ സ്വാധീനം ഉണ്ടാവുന്നതാണ് തീരദേശ മണ്ണൊലിപ്പിന്‍റെ പ്രധാന കാരണമെന്നാണ് പഠനം കണ്ടെത്തിയത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...