Tuesday, January 31, 2023

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ പാർക്കിംഗ് ഫീസ് വർദ്ധിപ്പിച്ചു

കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് ചാർജ് പുതുക്കി നിശ്ചയിച്ചു. കൊവിഡ് കാലത്ത് നൽകിയ ഇളവിൽ നിന്നാണ് പുതിയ നിരക്ക് നിശ്ചയിച്ചത്. മെട്രോ യാത്രക്കാരുടെ കാറുകൾക്കും ജീപ്പുകൾക്കും ആദ്യ രണ്ട് മണിക്കൂറിന് 15 രൂപയാണ് പുതുക്കിയ നിരക്ക്. തുടർന്നുള്ള ഓരോ മണിക്കൂറിനും അഞ്ച് രൂപ ഈടാക്കും. ഇരുചക്ര വാഹനങ്ങൾക്ക് ഓരോ രണ്ട് മണിക്കൂറിലും അഞ്ച് രൂപ വച്ച് ഈടാക്കും.

മെട്രോ യാത്രക്കാരല്ലാത്തവർ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യുന്നതിന് കൂടുതൽ പണം നൽകേണ്ടിവരും. കാറിനും ജീപ്പിനും ആദ്യ രണ്ട് മണിക്കൂറിന് 35 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 20 രൂപ വീതവും ഈടാക്കും. ഇരുചക്ര വാഹനങ്ങൾക്ക് ആദ്യ രണ്ട് മണിക്കൂറിന് 20 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയുമാണ് നിരക്ക്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles