Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

രേവതിയും സതീശനും ഇനി ജീവിതത്തിലും ഒന്നിച്ച്; വിമലും ജിസ്മയും വിവാഹിതരായി 

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ജിസ്മയും വിമലും വിവാഹിതരായി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇരുവരും വിവാഹിതരായത്. വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു വിവാഹം. വ്യത്യസ്ത ശൈലികൾ കാരണം വിവാഹം ശ്രദ്ധ പിടിച്ചുപറ്റി.

പരമ്പരാഗതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. താലി കെട്ടുന്ന ചിത്രങ്ങളാണ് വൈറലായത്. അലങ്കരിച്ച വരാന്തയിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും മനോഹരമാണ്. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെബ് സീരീസും ഏറെ ശ്രദ്ധ നേടിയിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിമൽ ജിസ്മയോട് വിവാഹാഭ്യർത്ഥന നടത്തുന്ന ചിത്രങ്ങൾ ഇരുവരും പങ്കുവച്ചിരുന്നു. പുതിയ എപ്പിസോഡിന്‍റെ ചിത്രങ്ങളാണോ ഇതെന്ന് അന്ന് ആരാധകർ സംശയം ഉന്നയിച്ചിരുന്നു. എന്നാൽ ദമ്പതികൾ ഉടൻ തന്നെ തങ്ങൾ വിവാഹിതരായ വാർത്തയും പങ്കിട്ടു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...