Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

തെലങ്കാനയിൽ ബിആർഎസ് പരിപാടിയിൽ കെസിആറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഹൈദരാബാദ്: കേരളവും കേരളജനതയും കെസിആറിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാന മുഖ്യമന്ത്രി കെസിആറിനെ അഭിനന്ദിച്ചുകൊണ്ടാണ് പിണറായി വിജയൻ സംസാരിച്ചത്. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിനും സമാന ചിന്താഗതിക്കാരായ സംസ്ഥാന മുഖ്യമന്ത്രിമാരെ പരിപാടിയിലേക്ക് ക്ഷണിച്ചതിനുമായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം.

തെലങ്കാനയിലെ ഭൂസമരങ്ങളെ അനുസ്മരിച്ചായിരുന്നു പിണറായി വിജയന്‍റെ പ്രസംഗം. “ഇപ്പോൾ അധികാരത്തിലിരിക്കുന്നവർക്ക് ഇന്ത്യ എങ്ങനെ കെട്ടിപ്പടുത്തുവെന്ന് അറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അവർ ഉണ്ടായിരുന്നില്ല. നമ്മുടേത് ഒരു സ്വതന്ത്ര മതേതര പരമാധികാര റിപ്പബ്ലിക്കാണ്. അധികാരത്തിലിരിക്കുന്നവർ ഇപ്പോൾ കോർപ്പറേറ്റ് പ്രീണനത്തിനു ശ്രമിക്കുകയാണ്. രാജ്യത്ത് അധികാര സ്ഥാനത്തിരിക്കുന്നവർ ഇപ്പോൾ സിഎഎ പോലുള്ള നിയമങ്ങൾ നിർമ്മിക്കാൻ ശ്രമിക്കുന്നു, അത് ആളുകളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നുവെന്നും” അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ഫെഡറൽ ഘടനയെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...