Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പാലാ നഗരസഭാ ചെയർമാൻ തർക്കം; സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി

കാസര്‍കോട്: പാലാ നഗരസഭാ ചെയർമാൻ തർക്കത്തിൽ തന്ത്രപരമായ നിലപാടുമായി കേരളാ കോൺഗ്രസ് നേതൃത്വം. ചെയർമാൻ തർക്കത്തിൽ സി.പി.എമ്മിന് തീരുമാനമെടുക്കാം. പാലായിലേത് പ്രാദേശികമായ കാര്യമാണെന്നും കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. സി.പി.എം ആരെ തീരുമാനിച്ചാലും കേരള കോൺഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫൻ ജോർജ് വ്യക്തമാക്കി. ബിനു പുളിക്കകണ്ടത്തെ സി.പി.എം തീരുമാനിച്ചാലും കേരള കോൺഗ്രസ് പിന്തുണയ്ക്കും. മുന്നണി ധാരണകൾ പൂർണമായും പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പാലാ നഗരസഭാ ചെയർമാൻ തർക്കത്തിൽ നഗരസഭാ കൗൺസിലിലെ പഴയ കയ്യാങ്കളി ആയുധമാക്കി കേരള കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. 2021ൽ കൗൺസിൽ യോഗത്തിനിടെ കേരള കോൺഗ്രസ് കൗൺസിലറെ ബിനു മർദ്ദിക്കുന്ന വീഡിയോ ആണ് വീണ്ടും പ്രചരിക്കുന്നത്. സഹപ്രവർത്തകനെ ആക്രമിച്ചയാളെ ചെയർമാനാക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് കേരള കോൺഗ്രസ് (എം) പ്രവർത്തകർ.

മൂന്ന് വർഷം മുമ്പ് പാലാ നഗരസഭാ കൗൺസിൽ യോഗത്തിലുണ്ടായ അടിയുടെ പേരിൽ പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക സി.പി.എം കൗൺസിലറെ ചെയർമാനാക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുകയാണ് കേരള കോൺഗ്രസ് (എം). സി.പി.എം കൗൺസിലർ ബിനു പുളിക്കക്കണ്ടം കേരള കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുക മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ മാണിയെ തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് മാണി ഗ്രൂപ്പിന്‍റെ പരാതി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിനു പുളിക്കകണ്ടത്തെ ചെയർമാനാക്കാനുള്ള സി.പി.എം തീരുമാനത്തെ കേരള കോൺഗ്രസ് എതിർക്കുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...