Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഇലന്തൂര്‍ നരബലി; രണ്ടാമത്ത കുറ്റപത്രം ജനുവരി 21ന് കോടതിയിൽ സമര്‍പ്പിക്കും

കൊച്ചി: ഇലന്തൂർ നരബലി കേസിലെ രണ്ടാമത്തെ കുറ്റപത്രം ജനുവരി 21ന് കോടതിയിൽ സമർപ്പിക്കും. സമഗ്രമായ അന്വേഷണത്തിനു ശേഷം തയ്യാറാക്കിയ കുറ്റപത്രം പെരുമ്പാവൂർ ജെ.എഫ്.സി.എം കോടതിയിലാണ് സമർപ്പിക്കുക. പത്തനംതിട്ട ഇലന്തൂരിൽ വച്ച് കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസിലിയെ കൊലപ്പെടുത്തിയ കേസിൻ്റെതാണ് 21ന് സമർപ്പിക്കുന്ന കുറ്റപത്രം.

ജനുവരി ആറിനാണ് എറണാകുളം ജെ.എഫ്.സി.എം കോടതിയിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ അഡീഷണൽ എസ്.പി ടി. ബിജി ജോർജിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവരാണ് അറസ്റ്റിലായത്.

2022 ജൂൺ 8 ന് മുഹമ്മദ് ഷാഫി റോസിലിയെ തട്ടിക്കൊണ്ടുപോയി ഭഗവല്‍ സിംഗിന്‍റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഷാഫി, ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവർ റോസിലിയെ നരബലി നടത്തി, കഷണങ്ങളാക്കി കുഴിച്ചുമൂടകയും, മനുഷ്യമാംസം പാചകം ചെയ്ത് കഴിക്കുകയും ചെയ്തു എന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...