Connect with us

Hi, what are you looking for?

KERALA NEWS

കടബാധ്യതയില്‍ കേരളം രാജ്യത്ത് ഏഴാമത്; കടം 3.90 ലക്ഷം കോടി

ന്യൂഡൽഹി : സംസ്ഥാനത്തിന്‍റെ പൊതുകടം ആഭ്യന്തര ഉത്പ്പാദനത്തിന്റെ 39.1 ശതമാനം. ശതമാനക്കണക്കിൽ ബാധ്യതയുടെ കാര്യത്തിൽ കേരളം ഏഴാം സ്ഥാനത്താണ്. കേരളത്തിന്‍റെ മൊത്തം കടം 3.90 ലക്ഷം കോടി രൂപയാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

കേരളത്തിന്‍റെ കടബാധ്യത 3.32 ലക്ഷം കോടി രൂപയാണെന്നാണ് കഴിഞ്ഞ ജൂണിൽ സർക്കാർ നിയമസഭയെ അറിയിച്ചിരുന്നത്. ആറ് മാസത്തിനുള്ളിൽ ബാധ്യത വർദ്ധിച്ചു. ധനപരമായ ഉത്തരവാദിത്തവും ബജറ്റ് മാനേജ്‌മെന്റും സംബന്ധിച്ച ആക്ട് അനുസരിച്ച്, ഒരു സംസ്ഥാനത്തിന്‍റെ കടബാധ്യത ജി.എസ്.ഡി.പിയുടെ 29 ശതമാനത്തിൽ കവിയാൻ പാടില്ല. എന്നാൽ 2017 മുതൽ കേരളത്തിന്‍റെ കടം ഈ പരിധിക്ക് മുകളിലാണ്. ഈ പരിധി 20 ശതമാനത്തിൽ താഴെയാക്കണമെന്ന് 2018 ൽ എൻ.കെ സിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് കടബാധ്യതയുള്ള സംസ്ഥാനം കർണാടകയാണ്. സംസ്ഥാനത്തിന്‍റെ കടം ജി.എസ്.ഡി.പിയുടെ 23.4 ശതമാനം മാത്രമാണ്. തെലങ്കാന (28.2 ശതമാനം), തമിഴ്നാട് (32 ശതമാനം), പുതുച്ചേരി (32.2 ശതമാനം), ആന്ധ്രാപ്രദേശ് (33 ശതമാനം) എന്നിങ്ങനെയാണ് പൊതുകടത്തിന്റെ കണക്കുകൾ.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...