Sunday, January 29, 2023

പോപ്പുലർ ഫ്രണ്ട് കേസ്; കൊല്ലത്ത് ഇന്നും എൻഐഎ റെയ്ഡ്

കൊല്ലം: പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് എൻഐഎ റെയ്ഡ്. കൊല്ലം ചാത്തനാംകുളത്തെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്‍റെ വീട്ടിലാണ് ഇന്ന് റെയ്ഡ് നടന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന നിസാറുദ്ദീന്റെ വീട്ടിൽ എൻ.ഐ.എ നടത്തിയ റെയ്ഡിൽ ഡയറിയും തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന് പിന്നാലെ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിലെടുത്തിരുന്നു. പോപ്പുലർ ഫ്രണ്ടിന്‍റെ പരിപാടിയിൽ ഇയാൾ പങ്കെടുത്തിരുന്നു. മാത്രമല്ല, വിവിധ യാത്രകളുമായി ബന്ധപ്പെട്ട രേഖകളും ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചവറ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു പരിശോധന.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles