Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

പ്രഭാസിന്‍റെ 3 ഡി ചിത്രം ‘ആദിപുരുഷ്’ ജൂണ്‍ 16-ന് തിയേറ്ററുകളിലെത്തും

രാമായണ കഥയെ ആസ്പദമാക്കിയുള്ള പ്രഭാസിൻ്റെ 3 ഡി ചിത്രം ‘ആദിപുരുഷ്’ തിയേറ്ററുകളിലെത്താൻ ഇനി 150 ദിവസം മാത്രം. ജൂൺ 16 നു ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിനു സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും 3 ഡി പതിപ്പിനു മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്ന് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ പറഞ്ഞു. ടീസറിന്‍റെ 3ഡി പതിപ്പിനു ലഭിച്ച സ്വീകാര്യത തങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതായും അവർ കൂട്ടിച്ചേർത്തു.

കൃതി സനോനാണ് ചിത്രത്തിലെ നായിക. ആദിപുരുഷിൽ ശ്രീരാമന്‍റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ് ചിത്രത്തിൽ രാവണന്‍റെ വേഷം കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് താരം സണ്ണി സിംഗും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...