Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഷാനവാസിന് ലഹരി- ക്വട്ടേഷൻ ബന്ധം; പോലീസ് രഹസ്യാന്വേഷണ റിപ്പോർട്ട്

ആലപ്പുഴ: നഗരസഭയിലെ സി.പി.എം കൗൺസിലർ ഷാനവാസിന്‍റെ ലഹരി-ക്വട്ടേഷൻ ബന്ധങ്ങൾ വ്യക്തമാക്കി പോലീസ് രഹസ്യാന്വേഷണ റിപ്പോർട്ട്. രാഷ്ട്രീയ പിന്തുണയോടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായും സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സി.പി.എം കൗൺസിലറുടെ ലോറിയിൽ നിന്ന് ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടികൂടിയത് വൻ വിവാദമായതോടെയാണ് എ.ഷാനവാസിനെതിരെ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തിയത്.

ഇന്‍റലിജൻസ് എഡിജിപി മുഖേന ഡിജിപിക്കും ആഭ്യന്തര വകുപ്പിനും നൽകിയ റിപ്പോർട്ടിൽ ഗുരുതര കാര്യങ്ങളാണ് പറയുന്നത്. നിരവധി അനധികൃത സാമ്പത്തിക ഇടപാടുകളിൽ ഇടനിലക്കാരനായി ഷാനവാസ് ഓഹരികൾ കൈപ്പറ്റിയിട്ടുണ്ട്. ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ട്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഷാരോണിനെ ആലപ്പുഴയിൽ താമസിപ്പിക്കുന്നു. കരുനാഗപ്പള്ളി ലഹരി കടത്ത് കേസിൽ അറസ്റ്റിലായ ഇജാസ് ഷാനവാസിന്‍റെ ബിനാമിയാണ്. ഷാനവാസിന്‍റെ ജന്മദിനാഘോഷം നടന്ന കാബിനറ്റ് സ്പോർട്സ് സിറ്റിയും ചായക്കടയും നടത്തുന്നത് ഇജാസ് ഉൾപ്പെടെയുള്ള എട്ട് പേരാണ്. ബിനാമികളെ ഉപയോഗിച്ചാണ് ഇയാൾ ഇടപാടുകൾ നടത്തുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഉണ്ട്, ഇതിനെല്ലാം രാഷ്ട്രീയ പിന്തുണ ഉപയോഗിക്കുന്നു. ഷാനവാസിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു പരാതി നൽകിയത് പാർട്ടിക്കുള്ളിലെ തന്നെ അസംതൃപ്തരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

വിവാദത്തെ തുടർന്ന് ഷാനവാസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത സിപിഎം ഇക്കാര്യം അന്വേഷിക്കാൻ കമ്മിഷനെ നിയോഗിച്ചിരിക്കുകയാണ്. കമ്മിഷനെ നിയമിച്ച് മണിക്കൂറുകൾക്കകം ലഹരി കടത്ത് കേസിൽ ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാൻ പരസ്യമായി പ്രഖ്യാപിച്ചത് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...