Connect with us

Hi, what are you looking for?

ENTERTAINMENT

സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കണം: നിർദ്ദേശവുമായി മോദി

ന്യൂഡൽഹി: ബിജെപി നേതാക്കളും പാർട്ടി പ്രവർത്തകരും സിനിമകളുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസം നീണ്ട ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാരൂഖ് ഖാന്‍റെ പത്താൻ എന്ന ചിത്രത്തിനെതിരെ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം.

പ്രസ്താവനകൾ നടത്തി തലക്കെട്ടുകൾ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയതായി എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് മാധ്യമങ്ങൾ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം. സിനിമകളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള ചർച്ചകൾ പാർട്ടിയുടെ കഠിനാധ്വാനത്തിന് മേൽ കരിനിഴൽ വീഴ്ത്തുമെന്നും മോദി പറഞ്ഞു.

അടുത്തിടെ നിരവധി സിനിമകൾക്കെതിരെ സംഘപരിവാർ സംഘടനകൾ ബഹിഷ്ക്കരണ ആഹ്വാനം നടത്തിയിരുന്നു. പത്താൻ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ദീപിക പദുക്കോൺ ധരിച്ച ബിക്കിനിയുടെ നിറത്തെച്ചൊല്ലിയുള്ള വിവാദമാണ് ഏറ്റവും ഒടുവിലത്തേത്. ഗാനം പുറത്തിറങ്ങിയപ്പോൾ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനുമെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. മധ്യപ്രദേശിൽ മന്ത്രിയും നിയമസഭാ സ്പീക്കറുമടക്കം നിരവധി പേർ ഗാനത്തിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...