Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വാളയാർ പീഡന കേസ്; സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് പെൺകുട്ടികളുടെ അമ്മ

കൊച്ചി: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ. കുട്ടികളുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നാണ് ആക്ഷേപം. അന്വേഷണത്തിൽ കോടതി മേൽനോട്ടം വഹിക്കണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു.

കുട്ടികളുടെ മരണം കൊലപാതകമാണോ എന്നും കേസിലെ രണ്ട് പ്രതികളുടെ ദുരൂഹമരണത്തെ പറ്റിയും പെണ്‍കുട്ടികളുടെ മരണത്തിൽ അശ്ലീലചിത്ര മാഫിയയ്ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. അന്വേഷണത്തിന്‍റെ സ്ഥിതി അറിയിക്കാൻ സി.ബി.ഐക്ക് നിർദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

2017 ജനുവരി 13നാണ് വാളയാർ അട്ടപ്പള്ളത്ത് 13 വയസുകാരിയെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിനു ഒൻപത് വയസു പ്രായമുള്ള ഇളയ സഹോദരിയും സമാനമായ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...