Sunday, January 29, 2023

അമ്മയെ നോക്കുന്നതിനെ ചൊല്ലി തര്‍ക്കം; സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

തിരുവനന്തപുരം: കല്ലറയില്‍ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. വെട്ടേറ്റ പാങ്ങോട് ഭരതന്നൂർ കണ്ണംമ്പാറയിൽ ഷീല(49) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഷീലയുടെ സഹോദരൻ സത്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണത്തിൽ പരിക്കേറ്റ ഷീലയെ നാട്ടുകാർ ചേർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷീലയുടെ കഴുത്തിലും കാലിലും കൈയ്യിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അമ്മ കുഞ്ഞിയെ സംരക്ഷിക്കുന്നത് സംബന്ധിച്ച വാക്കുതർക്കമാണ് കയ്യാങ്കളിയിലേയ്ക്ക് നീങ്ങിയത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles