Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 5 സീറ്റുകളെങ്കിലും ബിജെപി നേടും: പ്രകാശ് ജാവദേക്കർ

ഡൽഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കുറഞ്ഞത് അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപി വിജയിക്കുമെന്ന് പ്രകാശ് ജാവദേക്കർ. എൻ.ഡി.എ മുന്നണി വിപുലീകരിക്കാൻ വിവിധ പാർട്ടികളുമായി ചർച്ച നടത്തിവരികയാണെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള പ്രത്യേക ക്യാമ്പെയിൻ രണ്ടുമാസത്തിനകം പൂർത്തിയാക്കും. വിഷുവിന് ക്രിസ്ത്യൻ കുടുംബങ്ങൾക്ക് ബി.ജെ.പി പ്രവർത്തകർ തങ്ങളുടെ വീടുകളിൽ വിരുന്നൊരുക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി അറിയിച്ചു.

കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ നിഴൽ യുദ്ധം നടത്തുകയാണ്. കള്ളക്കടത്ത്, മദ്യം, ലോട്ടറി, അഴിമതി, കുറ്റകൃത്യം, സ്വജനപക്ഷപാതം എന്നിവയുടെ സംയോജനമാണ് എൽഡിഎഫ് സർക്കാരെന്നും ജാവദേക്കർ പറഞ്ഞു. തങ്ങൾ വഞ്ചിക്കപ്പെടുകയാണെന്ന് ജനങ്ങൾ വൈകാതെ തിരിച്ചറിയും.

കേരളത്തിൽ 36 ശതമാനം പേരുടെ പിന്തുണയാണ് മോദിക്കുള്ളത്. എന്നാൽ ബിജെപിക്ക് 12 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ബി.ജെ.പി എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിച്ചേരുകയാണ്. ബി.ജെ.പി വൈകാതെ കേരളത്തിൽ നിർണായക ശക്തിയായി മാറും. കാരണം കേരളം ഇതിലും മികച്ചത് അർഹിക്കുന്നു. കഴിഞ്ഞ 20 മാസമായി കേരളത്തിലെ ഒന്നരക്കോടി പേർക്ക് അഞ്ച് കിലോ അരി കേന്ദ്രം സൗജന്യമായി നൽകുന്നുണ്ട്. ഇത് 2023 ലും തുടരും. എല്ലാവർക്കും 140 കിലോ വരെ അരി സൗജന്യമായി ലഭിച്ചു.  ഇത് പിണറായിയുടെ അരിയല്ല, മോദിയുടെ അരിയാണ്. ഇത് ജനങ്ങൾക്ക് അറിയാം, ജാവദേക്കർ പറഞ്ഞു. 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...