Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കേരളാ കോണ്‍ഗ്രസിന് വഴങ്ങി സി.പി.എം; പാലായില്‍ ജോസീന്‍ ബിനോ നഗരസഭാധ്യക്ഷയാകും

കോട്ടയം: പാലായിൽ ചെയർമാൻ സ്ഥാനാർത്ഥി നിർണയത്തിൽ കേരളാ കോൺഗ്രസിന് വഴങ്ങി സി.പി.എം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസീന്‍ ബിനോയെ നഗരസഭാധ്യക്ഷയാക്കും. സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വിജയിച്ച ഏക സി.പി.എം കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനായി നിയമിക്കുന്നതിനെ കേരള കോൺഗ്രസ് ശക്തമായി എതിർത്തതോടെയാണ് സി.പി.എം വഴങ്ങിയത്.

നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് സി.പി.എം അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്ന് രാവിലെ 11നാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്. 10.30 വരെ പത്രിക നല്‍കാം. സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ കേരളാ കോണ്‍ഗ്രസ് (എം) ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെ എൽ.ഡി.എഫ് സ്വതന്ത്രയായ ജോസിൻ ബിനോയ്ക്ക് നറുക്ക് വീഴുകയായിരുന്നു. നഗരസഭാ ഹാളില്‍ ബിജു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് (എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മര്‍ദിച്ചതാണ് എതിര്‍പ്പിന് കാരണം. സി.പി.എം ചിഹ്നത്തില്‍ ജയിച്ച ഏക കൗണ്‍സിലറാണ് ബിനു പുളിക്കക്കണ്ടം. ബിനു ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാരാണ് സി.പി.എമ്മിനുള്ളത്.

മുന്‍ധാരണയനുസരിച്ച് ആദ്യ രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസി(എം)നാണ് അധ്യക്ഷ സ്ഥാനം. അതിന് ശേഷം ഒരു വര്‍ഷം സിപിഎമ്മിനും അടുത്ത രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസി(എം)നും അധ്യക്ഷ സ്ഥാനം ലഭിക്കും. ആദ്യ രണ്ട് വര്‍ഷം ആന്റോ പടിഞ്ഞാറേക്കര ആയിരുന്നു അധ്യക്ഷന്‍. പാലാ നഗരസഭാ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി സിപിഎം-കേരള കോണ്‍ഗ്രസ് (എം) തര്‍ക്കം രൂക്ഷമായിരുന്നു. സിപിഎം നിശ്ചയിച്ച ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷനാക്കുന്നതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി ഉൾപ്പെടെ രംഗത്തെത്തി. ബിനു ഒഴികെ മറ്റാരെയും അംഗീകരിക്കാമെന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് (എം) സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28നാണ് ആദ്യ രണ്ട് വര്‍ഷ കാലാവധി അവസാനിച്ചത്. അന്നു തന്നെ കേരള കോണ്‍ഗ്രസിന്റെ (എം) അധ്യക്ഷന്‍ രാജിവയ്ക്കുകയും ചെയ്തു. അതിന് ശേഷമാണ് സിപിഎമ്മില്‍ നിന്ന് ആര് അധ്യക്ഷനാകുമെന്നതിനെ ചൊല്ലി അഭിപ്രായവ്യത്യാസം ഉയര്‍ന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...