Sunday, January 29, 2023

പൊതുനിരത്തില്‍ മദ്യപാനം; സിപിഎം നഗരസഭാ കൗണ്‍സിലറടക്കം ഏഴുപേര്‍ കസ്റ്റഡിയില്‍

എടത്വാ: പൊതുസ്ഥലത്ത് മദ്യപിച്ചതിനും പൊലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും സിപിഎം പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കസ്റ്റഡിയില്‍.

ഏഴാം വാർഡ് പൂവൻപാറ കൗൺസിലർ വി.ആർ.ജോൺസൺ, ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവശങ്കർ, അർജുൻ മണി എന്നിവരെയാണ് എടത്വ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെ എടത്വ ചങ്ങങ്കരി പള്ളിക്ക് സമീപമായിരുന്നു സംഭവം. കാറിലെത്തിയ സംഘം പള്ളി റോഡിൽ വാഹനം നിർത്തി പൊതുനിരത്തിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles