Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വൃത്തിഹീനമായിട്ടും പ്രവർത്തിച്ചു; തൃശ്ശൂർ മെഡിക്കല്‍കോളേജ് കോഫീഹൗസിന്റെ ലൈസന്‍സ് റദ്ദാക്കി

തൃശ്ശൂര്‍: തൃശൂർ മെഡിക്കൽ കോളേജ് കാമ്പസിലെ ഇന്ത്യൻ കോഫി ഹൗസിന്‍റെ ലൈസൻസ് ഭക്ഷ്യസുരക്ഷാ വകുപ്പ് താൽക്കാലികമായി റദ്ദാക്കി. വൃത്തിഹീനമായിട്ടും ഇന്ത്യൻ കോഫി ഹൗസ് പ്രവർത്തിക്കാൻ അനുമതി നൽകിയ രണ്ട് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സ്ഥലം മാറ്റി.

അസിസ്റ്റന്‍റ് ഭക്ഷ്യസുരക്ഷാകമ്മീഷണർ, ഫുഡ് സേഫ്റ്റി ഓഫീസർ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാകമ്മിഷണർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വളരെ വൃത്തിഹീനമായ രീതിയിലാണ് കോഫി ഹൗസ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി.

നിരവധി പരാതികൾ ലഭിച്ചിട്ടും തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലൈസൻസ് ഇല്ലാതെ കോഫി ഹൗസിന് പ്രവർത്തനാനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. കാന്‍റീനുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നിട്ടും ഉദ്യോഗസ്ഥർ ലൈസൻസ് തുടരാൻ അനുമതി നൽകുകയായിരുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...