Tuesday, January 31, 2023

മാർവൽ സിനിമകൾ ചൈനീസ് തിയേറ്ററുകളിലേക്ക് തിരികെയെത്തുന്നു

ബെയ്ജിങ്: നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സിനിമകൾ ചൈനയിലെ തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. ‘ബ്ളാക്ക് പാന്തർ വാക്കണ്ട ഫോ​റെവർ’ അടുത്ത മാസം 7ന്‌ എത്തുമെന്നും തുടർന്ന് ‘ആന്‍റ്-മാൻ ആൻഡ് ദി വാസ്പ്: ക്വാണ്ടുമാനിയ’ പ്രദർശിപ്പിക്കുമെന്നും ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്‌ബോ അറിയിച്ചു.

മാർവൽ സിനിമകൾ രാജ്യത്ത് തിരിച്ചെത്തുന്നതിന്‍റെ സന്തോഷത്തിലാണ് സിനിമാ പ്രേമികൾ. 2019 ജൂലൈയിൽ സ്പൈഡർ മാൻ: ‘ഫാർ ഫ്രം ഹോം’ എന്ന ചിത്രത്തിന് ശേഷം ചൈനയിൽ പ്രദർശിപ്പിക്കുന്ന മാർവൽ ചിത്രങ്ങളാണ് ഇവ.

എന്നിരുന്നാലും, എന്തുകൊണ്ടാണ് മാർവൽ സിനിമകൾ രാജ്യത്ത് നിരോധിച്ചതെന്ന് ചൈന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുഎസ്-ചൈന സംഘർഷം മൂർദ്ധന്യാവസ്ഥയിലായ സമയത്താണ് നിരോധനം ആരംഭിച്ചത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles