Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

അഭിപ്രായങ്ങൾ പലതരത്തിൽ ഉണ്ടാവും, പക്ഷേ പാർട്ടിയിൽ ഐക്യമാണ് പ്രധാനം: ചെന്നിത്തല

കോഴിക്കോട്: പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം പാടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്‍റാണ് പാർട്ടിയിലെ അവസാന വാക്ക്. പാർട്ടിയിലെ ഐക്യമാണ് പ്രധാനം. അഭിപ്രായങ്ങൾ പല തരത്തിൽ ഉണ്ടാകും. അത് പാർട്ടി വേദിയിൽ പറയണം. യോജിച്ച മുന്നേറ്റമാണ് ഇപ്പോൾ വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

ജോഡോ യാത്രയുടെ സമാപനത്തിൽ സി.പി.എം പങ്കെടുക്കണം. ദേശീയ താത്പര്യം സംരക്ഷിക്കപ്പെടണമെങ്കിൽ സി.പി.എം പങ്കെടുക്കുക തന്നെ വേണം. ഇക്കാര്യത്തിൽ സി.പി.എം സി.പി.ഐക്ക് മാതൃകയാകണമെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് വിട്ട കെ.വി തോമസിന് സി.പി.എം ഇപ്പോഴെങ്കിലും പദവി നൽകിയതിൽ സന്തോഷമുണ്ട്. മോദി നേതാക്കളെ സ്ഥാനങ്ങൾ നൽകി ബി.ജെ.പിയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രമാണ് ഉപയോഗിക്കുന്നത് ഇത് തന്നെയാണ് പിണറായി കേരളത്തിലും പയറ്റുന്നത്. കെ വി തോമസിനൊപ്പം ഒരാൾ പോലും പോയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...