Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പടയപ്പയെ പ്രകോപിപ്പിച്ച സംഭവം; ജീപ്പ് കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്, ഡ്രൈവർ ഒളിവിൽ

ഇടുക്കി: മൂന്നാറിൽ പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തിൽ ജീപ്പ് കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്. മൂന്നാർ കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിന്‍റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ദാസിനെതിരെ ഇന്നലെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തമിഴ്നാട്ടിലേക്ക് കടന്ന ദാസിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

ദാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ മൂന്നാറിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വനംവകുപ്പിന്‍റെ പ്രാഥമിക നിഗമനം.

മൂന്നാറിലെ മാട്ടുപ്പെട്ടിയിലും പരിസരത്തും സ്ഥിരമായി ഇറങ്ങുന്ന കാട്ടാനയാണ് പടയപ്പ. കാട്ടാനയെ പ്രകോപിപ്പിക്കുന്നവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിക്കുകയും ഹോൺ മുഴക്കുകയും ചെയ്തു. രണ്ട് മാസം മുമ്പ് വരെ ആന കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം നവംബർ 7 ന് ആനയെ പ്രകോപിപ്പിക്കുന്ന രീതിയിൽ ആളുകൾ പെരുമാറിയതോടെ പടയപ്പ അക്രമാസക്തനായി. ഇതേ തുടർന്ന് വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും വനംവകുപ്പ് താക്കീത് നൽകിയിരുന്നു. ടൂറിസത്തിന്‍റെ മറവിൽ ആനയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്നും മുന്നറിയിപ്പ് നൽകി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...