Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘പത്താന്’ വെല്ലുവിളിയാകാൻ ‘ദി കശ്മീർ ഫയൽസ്’; ചിത്രം ജനുവരി 19 ന് റീ റിലീസ് ചെയ്യും

ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ദി കശ്മീർ ഫയൽസ്’. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ മികച്ച സ്വീകാര്യത നേടുകയും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ചിത്രം വീണ്ടും പ്രദർശനത്തിനെത്തുന്നുവെന്ന വാർത്ത പങ്കുവച്ചിരിക്കുകയാണ് വിവേക് അഗ്നിഹോത്രി.

ദി കശ്മീർ ഫയൽസ് ജനുവരി 19 ന് വീണ്ടും റിലീസ് ചെയ്യും. ചിത്രം തിയേറ്ററിൽ പോയി കാണാൻ കഴിയാത്തവർക്ക് അവസരം നൽകുകയാണ് ലക്ഷ്യമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പത്താൻ്റെ’ റിലീസിന് ഒരാഴ്ച മുമ്പാണ് ‘കശ്മീർ ഫയൽസ്’ പ്രദർശിപ്പിക്കുന്നത്. 

കഴിഞ്ഞ വർഷം മാർച്ചിലാണ് കശ്മീർ ഫയൽസ് തിയേറ്ററുകളിലെത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറയുന്ന ചിത്രം രാജ്യത്തുടനീളം 630 തിയേറ്ററുകളിൽ മാത്രമാണ് റിലീസ് ചെയ്തത്. എന്നിരുന്നാലും, വിതരണക്കാരെയും അണിയറ പ്രവർത്തകരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ചിത്രത്തിന് മികച്ച കളക്ഷൻ ലഭിച്ചു. തുടർന്ന് തിയറ്റർ ഉടമകളുടെ അഭ്യർത്ഥന മാനിച്ച് ചിത്രത്തിന്‍റെ സ്ക്രീൻ കൗണ്ട് 2,000 ആയി ഉയർത്തി. രണ്ടാം ആഴ്ച ഇത് 4,000 ആയിരുന്നു. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മണ്ട്ലേക്കർ, പുനീത് ഇസ്സാർ, പ്രകാശ് ബെലവാഡി, അതുൽ ശ്രീവാസ്തവ, മൃണാൾ കുൽക്കർണി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...