പറവൂർ: താലൂക്ക് ഗവ. ആശുപത്രിയിലെ കാന്‍റീനിൽ മൃതദേഹം കൊണ്ടുവന്ന പെട്ടി കണ്ടെത്തിയത് വിവാദത്തിന് കാരണമായി. ആരോഗ്യവകുപ്പ് പരിശോധന നടത്തുകയും കാന്‍റീൻ അടപ്പിക്കുകയും ചെയ്തു.
എംബാം ചെയ്ത മൃതദേഹം സൂക്ഷിച്ച പെട്ടിയാണ് താലൂക്ക് ആശുപത്രിയിൽ ഒരാഴ്ചയായി കാന്‍റീനിൽ സൂക്ഷിച്ചിരുന്നത്.
ഇത് സംബന്ധിച്ച് നേരത്തെ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി.നിഥിൻ നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നൽകിയെങ്കിലും പരിശോധനയുണ്ടായില്ല. കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയിലും കൗൺസിൽ യോഗത്തിലും വിഷയം ഉന്നയിച്ചിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി കാന്‍റീനിൽ എത്തിയ ശേഷമാണ് പെട്ടി ഇവിടെ നിന്ന് മാറ്റിയത്.
