Connect with us

Hi, what are you looking for?

KERALA NEWS

പറവൂരിലെ ഭക്ഷ്യവിഷബാധ; ഗുരുതരമായ സംഭവം, കടുത്ത നടപടികളുമായി പൊലീസ്

കൊച്ചി: പറവൂരിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് കർശന നടപടിയുമായി പൊലീസ്. ഭക്ഷ്യവിഷബാധയേറ്റ 67 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കുകയും ഇവരുടെ മൊഴിയെടുത്ത് തെളിവ് ശേഖരിക്കാനുള്ള നീക്കം തുടങ്ങുകയും ചെയ്തു. മജ്ലിസ് ഹോട്ടലിൽ നടന്നത് ഗുരുതര വീഴ്ചയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും ആലുവ എസ്.പി വിവേക് കുമാർ പറഞ്ഞു.

ഗുരുതരമായ കേസ് എന്ന നിലയിൽ സെക്ഷൻ 308 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എസ്പി പറഞ്ഞു. ഹോട്ടലിലെ പ്രധാന പാചകക്കാരനെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണ്. വെടിമറ സ്വദേശി സിയാദുൽ ഹഖാണ് ഹോട്ടലിന്‍റെ ഉടമയെന്ന് നഗരസഭയുടെ രേഖകൾ വ്യക്തമാക്കുന്നു. ഇയാൾ ഒളിവിലാണെന്നും ഉടൻ കണ്ടെത്തുമെന്നും എസ്.പി പറഞ്ഞു.

ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെയും നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തിയെങ്കിലും കാര്യമായ പിഴവുകള്‍ കണ്ടെത്തിയില്ല. അതേസമയം യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് സഹകരണ സ്ഥാപനത്തിന്‍റെ കാന്‍റീനും യുവമോർച്ച പ്രതിഷേധത്തെ തുടർന്ന് താലൂക്ക് ആശുപത്രിയിലെ കാന്‍റീനും ആരോഗ്യവകുപ്പ് അടപ്പിച്ചു. ലൈസൻസില്ലാതെയാണ് സഹകരണ സ്ഥാപനത്തിലെ കാന്‍റീൻ പ്രവർത്തിച്ചിരുന്നത്. ശവപ്പെട്ടി സൂക്ഷിച്ചതിന് ശേഷം ആശുപത്രി കാന്‍റീനെതിരെ പരാതി ഉയർന്നിരുന്നു.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...