Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; അനുമതിയില്ലാതെ ഹോട്ടൽ വീണ്ടും തുറന്നു

തൃശ്ശൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വെല്ലുവിളിച്ച് ഹോട്ടലുകൾ. ഭക്ഷ്യവിഷബാധയെ തുടർന്ന് അടപ്പിച്ച തൃശൂരിലെ ബുഹാരീസ് ഹോട്ടൽ അനുമതിയില്ലാതെ തുറന്നു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണിയുമുണ്ടായി. തൃശൂർ എം.ജി റോഡിലുള്ള ബുഹാരീസ് ഹോട്ടൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ബുധനാഴ്ച അടപ്പിച്ചിരുന്നു. ബിരിയാണി കഴിച്ച പെൺകുട്ടിക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് പൂട്ടിച്ച ഹോട്ടൽ പോരായ്മകൾ പരിഹരിച്ച് ജില്ലാ അസിസ്റ്റന്‍റ് കമ്മീഷണറുടെ അനുമതിയോടെ മാത്രം തുറന്നാൽ മതിയെന്നാണ് നിർദേശവും നല്കിയത്.

എന്നാൽ ഇന്നലെ ഹോട്ടൽ തുറന്ന് അടുക്കളയിൽ ഭക്ഷണം പാകം ചെയ്തു. വിവരമറിഞ്ഞ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ എത്തിയപ്പോൾ നാടകീയ രംഗങ്ങൾ അരങ്ങേറി. പൊലീസ് അകമ്പടിയിൽ എത്തിയിട്ടും ഉദ്യോഗസ്ഥയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമപ്രവർത്തകരെ തടഞ്ഞു. 

സർക്കാർ ഉദ്യോഗസ്ഥയെ ജോലി ചെയ്യുന്നതിൽ നിന്ന് തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പൊലീസ് കേസെടുക്കേണ്ടതാണ്. എന്നാൽ ഉദ്യോഗസ്ഥ പരാതി നൽകാത്തതിനാലാണ് കേസ് എടുക്കാത്തത് എന്നാണ് വിവരം. അതേസമയം ഭീഷണി വകവയ്ക്കാതെ ഉദ്യോഗസ്ഥ വീണ്ടും ഹോട്ടൽ അടപ്പിച്ചു. നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ രേഖ മോഹൻ പറഞ്ഞു. 
 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...